പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷവും; കൊണ്ടുവന്നത് തുണി സഞ്ചിയില്‍; സുരേന്ദ്രനെതിരെ പ്രസീത

  • 23/06/2021



കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍സി.കെ ജാനു പണമിടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്.

സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെന്നും, ജാനുവിന് എത്ര പണം വേണമെങ്കിലും നല്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നുവെന്നും പ്രസീത പറഞ്ഞു.

ആദ്യം പത്ത് ലക്ഷം രൂപ നല്‍കിയതിന് പുറമെ 25 ലക്ഷം രൂപ കൂടി നല്‍കി. തുണി സഞ്ചിയിലാണ് പണം കൊണ്ടുവന്നത്.സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവര്‍ പറഞ്ഞു.

'ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെ ഞങ്ങള്‍ക്കുണ്ട്.' പ്രസീത പറഞ്ഞു. ഈ വിവരങ്ങള്‍ പ്രസീത കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും ചെയ്തു.

Related News