മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം

  • 23/06/2021


കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഹ്സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീർ മക്കയിലെത്തിയിരുന്നു. സംഭവത്തിൽ ഭർത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related News