ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണൻ ഹൈക്കോടതിയിൽ

  • 25/06/2021

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ ഹൈക്കോടതിയെ സമീപിച്ച്‌ നമ്പി നാരായണൻ. ഇൻറലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ നമ്പി നാരായണൻ കോടതിയിൽ അപേക്ഷ നൽകി. കേസിലെ 11ാം പ്രതി ജയപ്രകാശിൻറെ അറസ്റ്റ് കോടതി താത്കാലികമായി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനു മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണൻറെ അപേക്ഷ.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ സി.ബി.ഐ കേസിൽ മുൻ ഡി.ജി.പി സിബി മാത്യൂസിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ഉടൻ ജാമ്യം നൽകണമെന്നാണ് കോടതി ഉത്തരവ്.

കേസിൽ അറസ്റ്റിന് സാധ്യത ശക്തമായതിന് പിന്നാലെയാണ് പ്രതികൾ പലരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ 18 പേർക്കെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്.

Related News