കേരള നിയമസഭയിലെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികള്‍; മന്ത്രിയും ലിസ്റ്റില്‍

  • 26/06/2021



തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികള്‍. ജൂണ്‍ 25ലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലാണ് ഇതുസംബന്ധച്ച വിവരങ്ങളുള്ളത്. എം.എല്‍.എമാരുടെ പേരുവിവരങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. കേരള നിയമസഭയിലെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതികളായിരുന്നുവെന്നും എന്നാല്‍ കേസില്‍ വിചാരണ നേരിടാതെ കോടതിക്ക് പുറത്ത് ഈ കേസുകള്‍ തീര്‍പ്പാക്കിയെന്നുമാണ് മുഖപ്രസംഗത്തില്‍ പത്രം വിമര്‍ശിക്കുന്നത്. കേരള നിയമസഭയില്‍ വനിതകളെ മാറ്റി നിര്‍ത്തിയാല്‍ 129 പുരുഷ എംഎല്‍എമാരാണുള്ളത്. ഇവരില്‍ രണ്ടുപേര്‍ വിവാഹിതരല്ല. ഇവരെ ഒഴിച്ചു നിര്‍ത്തിയാല്‍ സഭയിലെ 127 എംഎല്‍എമാരാണുള്ളത്. ഇവരില്‍ ആരൊക്കെയാകും ആ ആരോപണവിധേയര്‍ എന്നാണു ചോദ്യമുയരുന്നത്.

എം എല്‍ എമാരുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചില എംഎല്‍എമാരുടെ പേരുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ സജീവമാണ്. നാലുപേരില്‍ ഭൂരിഭാഗവും ഭരണപക്ഷത്താണെന്നാണ് പലരും പറയുന്നത്. നിലവിലെ മന്ത്രിസഭയിലെ ഒരു അംഗവും ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയാണെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹിക പീഡനത്തില്‍ പെട്ട പ്രതികളൊക്കെ ചേര്‍ന്നാണ് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പാസാക്കേണ്ടതെന്ന വിചിത്രമായ സവിശേഷതയുമുണ്ടെന്ന് പത്രം വിമര്‍ശിക്കുന്നു. സ്ത്രീപക്ഷ വിഷയങ്ങളില്‍ ആരോപണവിധേയരായ എം എല്‍ എ മാരുടെ അഭിപ്രായങ്ങള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനം.

Related News