ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടി സജന്‍ പ്രകാശ്; നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

  • 27/06/2021



ടോക്കിയോ ഒളിമ്പിക്‌സില്‍ നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയുമായി ഒരു ഇടുക്കിക്കാരന്‍. സജന്‍ പ്രകാശാണ് യോഗ്യത നേടിയത്. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈയിലാണ് സജന്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. റോമില്‍ നടന്ന ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പായ സെറ്റെ കോളി ട്രോഫിയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ 1 മിനിട്ട് 56. 38 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് സജന്‍ ഒളിമ്പിക്‌സിന് നേരിട്ട് ടിക്കറ്റുറപ്പിച്ചത്. 1 മിനിട്ട് 56. 48 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.

നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല. ബെല്‍ഗ്രേഡില്‍ 1മിനിട്ട് 56.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സജന് 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് നേരിട്ട് യോഗ്യത നഷ്ടമായത്. 27 കാരനായ സജന്‍ 2006ലെ ടോക്കിയോ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ സജന്‍ വളര്‍ന്നത് തമിഴ്‌നാട്ടിലെ നെയ്‌വേലിയിലാണ്. ഏറെ പരിമിതികളെ മറികടന്നാണ് സജന്‍ മെഡല്‍ സ്വന്തമാക്കിയത്.

Related News