കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസില്‍ ഹാജരായി

  • 28/06/2021



കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനാണ് അര്‍ജുന്‍ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇയാള്‍ സ്വര്‍ണത്തിനായി കരിപ്പൂരിലേയ്ക്ക് പോയ കാര്‍ കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു.കോയ്യോട് സ്വദേശി സി സജേഷിന്റേതാണ് ഈ കാര്‍. ഇയാളെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

2.33 കിലോഗ്രാം സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. സ്വര്‍ണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അര്‍ജുനെ കുറച്ചു ദൂരം പിന്തുടര്‍ന്ന് മടങ്ങുമ്‌ബോഴാണ് ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ടത്.

Related News