സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; പരാതി നല്‍കി എം.ബി.രാജേഷ്

  • 28/06/2021


തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷിന്റെ െ്രെപവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്. കോട്ടയം കേന്ദ്രമാക്കി നടന്ന തട്ടിപ്പിനെപ്പറ്റി സ്പീക്കറുടെ ഓഫിസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിവരം അറിയുന്നതെന്നും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റുന്നതായി അറിയാന്‍ സാധിച്ചെന്നും സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസില്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News