രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികള്‍ ഒഴിഞ്ഞിട്ടില്ല; ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം

  • 29/06/2021



ന്യൂഡല്‍ഹി: വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ ശേഷം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറഞ്ഞു. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഏറ്റവും ആശങ്കയുയര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് അറിയിച്ചു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ഏറെ നാളായി ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കോവിഡ് കേസുകളിലെ വര്‍ധന. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്ന കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ആശങ്ക തുടരുന്നു. അതേ സമയം 19 സംസ്ഥാനങ്ങളില്‍ പത്തില്‍ താഴെയാണു പ്രതിദിന മരണം.

തുടര്‍ച്ചയായി 21ാം ദിവസവും രാജ്യത്തെ പ്രതിദിന ടിപിആര്‍ 5 ശതമാനത്തില്‍ താഴെയാണ്. മരണനിരക്ക് 1.30%. മ്യൂക്കര്‍മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച് ഇതുവരെ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്ത 40,845 കേസുകളില്‍ 3,129 പേര്‍ മരിച്ചു. ഇതില്‍ 85% പേരും കോവിഡ് ബാധിച്ചവരാണ്. ബ്ലാക്ക് ഫംഗസ് ബാധിതരില്‍ 32% പേര്‍ 1845 പ്രായക്കാരാണ്.

Related News