കൊറോണ വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി ഐ സി എം ആർ

  • 29/06/2021


തിരുവനന്തപുരം : കൊറോണ വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി ഐ സി എം ആർ. കൊറോണ സാഹചര്യം കണക്കിലെടുത്താൽ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമാണ് എന്ന് ഐസിഎംആറിന്റെ കണ്ടെത്തൽ.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഐസിഎംആർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോഴും 80 ജില്ലകളിൽ ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്നും, കൊറോണ മൂന്നാം തരംഗ സാധ്യത മുന്നിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന ചെറിയ ഒരു അപാകത പോലും സംസ്ഥാനങ്ങളുടെ കൊറോണ വ്യാപന സ്ഥിതി വഷളാക്കുമെന്നും ഐസിഎംആർ പറഞ്ഞു.

മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശങ്ക തുടരുകയാണ്. ദേശീയ നിരക്കിനെക്കാളും ഉയർന്ന തോതിലാണ് ഈ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തുന്ന കണക്കുകൾ. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പ്രതിദിനം നൂറിലേറെ മരണങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളിൽ പത്തിൽ താഴെയാണ് പ്രതിദിന മരണം.

Related News