ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഫോണിൽ സംസാരിച്ചാൽ ഇനി ലൈസൻസ് പോകും; നടപടിക്കടുപ്പിക്കാൻ കേരളാ മോട്ടോർ വാഹന വകുപ്പ്

  • 30/06/2021

തൃശൂർ: ഫോൺ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിൽ ഇനി ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാൽ ലൈസൻസ് പോകും. ട്രാഫിക് പൊലീസിന്റേതാണ് നടപടി. വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂവെങ്കിൽ, ഇനി ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്.

മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാൻഡ്സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി. ഇതിനും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രശ്നം സൃഷ്ടിച്ചിരുന്നു.

Related News