കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല: മന്ത്രി പി രാജീവ്

  • 30/06/2021

തിരുവനന്തപുരം: കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നത്. പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യവസായവകുപ്പിന്റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് രാജീവ് പറയുന്നു .

കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ വളരെ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News