പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

  • 01/07/2021


കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും, സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളതിന് 8 ശതമാനവുമായാണ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.

ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ലക്ഷദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടി വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. വ്യത്യസ്ത നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അമിനി ദ്വീപ് നിവാസിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കടല്‍തീരത്തോടു ചേര്‍ന്നുള്ള വീടുകള്‍ പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവും കഴിഞ്ഞദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Related News