ആശങ്കയുയര്‍ത്തി കോവിഡ് വ്യാപനം; കേന്ദ്ര വിദഗ്ധസംഘം വീണ്ടും കേരളത്തിലേക്ക്

  • 02/07/2021




ഡല്‍ഹി: രാജ്യത്ത് ലോക്‌ഡൌണ്‍ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദര്‍ശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. മാത്രമല്ല രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ധ സംഘം പ്രത്യേക സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ലോക്‌ഡൌണ്‍ നടത്തിയിട്ടും കേരളത്തില്‍ രോഗബാധയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. മാത്രമല്ല കേരളത്തില്‍ കോവിഡിന്റെ മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഇപ്പോള്‍.

Related News