കെ സുധാകരനെതിരെ വിജിലന്‍ കേസ്; പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് വി.ഡി. സതീശന്‍

  • 04/07/2021



തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ വിജിലന്‍സ് കേസിലൂടെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സ്പീക്കറുടെ അനുമതിയില്ലാതെ സുധാകരനെതിരെ കേസെടുക്കാനാകില്ല. മുഖ്യമന്ത്രി സുധാകരനോട് വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. 

അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ െ്രെഡവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് പരാതി. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

Related News