ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുന്നു; തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികള്‍

  • 05/07/2021



തിരുവനന്തപുരം: കോവിഡ് മൂലം കേരളത്തിലേക്ക് തിരിച്ചെത്തിയത് 15 ലക്ഷത്തോളം പ്രവാസികളാണ്. പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയുള്ള കേരളത്തില്‍ ഇതിന്റെ ആഘാതം വളരെ കടുത്തതായിരിക്കും. കുവൈറ്റ് യുദ്ധത്തെ തുടര്‍ന്ന് 1990ല്‍ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പതിന്‍മടങ്ങായിരിക്കും കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവില്‍ കേരളത്തില്‍ സംഭവിക്കുകയെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടെത്തിയത്. 

സംസ്ഥാനത്തെ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍, സഹകരണ നിക്ഷേപം, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണമേഖല എന്നിവ ആശ്രയിച്ചിരിക്കുന്നത് പ്രവാസി നിക്ഷേപത്തെയാണ്. ഇതു കുറയുന്നത് സാമ്പത്തിക ക്രയവിക്രയത്തില്‍ വന്‍ ഇടിവുണ്ടാക്കും. മടങ്ങിയെത്തുന്നവരുടെ തൊഴിലില്ലായ്മയും വെല്ലുവിളിയാണ്.

ജൂണ്‍ 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തോളം പേര്‍ ജോലി നഷ്ടമായവരുടെ പട്ടികയിലുണ്ട്. എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന് വ്യക്തമായിട്ടില്ല.തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും നാട്ടില്‍ സാമ്പത്തികനില ഭദ്രമല്ലാത്തവരാണ്.


തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം പേര്‍ക്ക് സഹായ ധനം നല്‍കിക്കഴിഞ്ഞു.ശേഷിക്കുന്ന അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.


ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം മലയാളികള്‍: 20 ലക്ഷം

.നോര്‍ക്കയുടെ കണക്ക് പ്രകാരം മടങ്ങി വന്നവര്‍: 14.63 ലക്ഷം

ജോലി നഷ്ടമായി വന്നവര്‍: 10.45 ലക്ഷം

വിസ കാലാവധി കഴിഞ്ഞതിനാല്‍ മടക്കയാത്ര മുടങ്ങിയവര്‍: 2.90 ലക്ഷം 

തിരിച്ചെത്തിയവരില്‍ യു.എ.ഇ, ഖത്തര്‍, സൗദി,ഒമാന്‍ രാജ്യങ്ങളില്‍ നിന്ന്: 96%

യുഎ.ഇയില്‍ നിന്ന് മടങ്ങിയവര്‍: 8.67 ലക്ഷം

കേരളത്തിലെ പ്രവാസി നിക്ഷേപം (വര്‍ഷം: കോടി രൂപ)

2018: 186376
2019: 199781
2020: 227430



Related News