ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  • 07/07/2021

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് അശോക് മേനോന്റെ ഉത്തരവ്.

തുടരന്വേഷണം ആവശ്യമില്ലന്ന സിബിഐ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്.

കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണെന്ന് സുബീഷിന്റെ വെളിപ്പെട്ടുത്തല്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേണം നടത്താന്‍ സി.ബി.ഐ ക്ക് ബാദ്ധ്യതയുണ്ടന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട് .

ഫസലിന്റെതടക്കം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത് ആര്‍.എസ്.എസുകാരാണന്നായിരുന്നു വെളിപ്പെടുത്തല്‍. മറ്റ് രണ്ട് കേസുകളും പോലിസ് പുനരന്വേഷണം നടത്തി. നിലവില്‍ പ്രതികളല്ലാത്തവരാണ് കൊല നടത്തിയതെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ ശ്രമിക്കുന്നില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സുബീഷിന്റെ വെളിപ്പെടുത്തല്‍ വിശ്വസനീയമല്ലന്നുമായിരുന്നു സി.ബി.ഐയുടെ വാദം.

സി.പി.എം പ്രര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് കുറ്റപത്രം. 2006 ഒക്ടോബര്‍ 22 ന് സൈദാര്‍ പള്ളിക്ക് സമീപം ജഗന്നാഥ ടെമ്ബിള്‍ റോഡില്‍ പുലര്‍ച്ചെയായിരുന്നു കൊലപാതകം. സി.പി.എം നേതാക്കളായ കാരായി രാജന്‍, ചന്ദ്രശേഖരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Related News