മരംമുറി വിവാദം: സെക്രട്ടറിയേറ്റില്‍ കൂട്ടസ്ഥലംമാറ്റം

  • 07/07/2021



തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സെക്രട്ടറിയേറ്റില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്.

മരം മുറിക്കാന്‍ അനുവാദം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലില്‍ എഴുതിയ അഡീഷനല്‍ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റി. സെക്രട്ടേറിയറ്റിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അഡീഷനല്‍ സെക്രട്ടറി ബെന്‍സിയെയും റവന്യൂവകുപ്പില്‍നിന്ന് മാറ്റി.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍പോകാന്‍ ആവശ്യപ്പെട്ടു. റവന്യൂവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കു മാറ്റി.

Related News