നമ്പി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം

  • 08/07/2021

തിരുവനന്തപുരം: നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി സിബിഐ. കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണ്. ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും പ്രതികളുടെ ജാമ്യഹർജിയെ എതിർത്തുള്ള വാദത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.

നമ്പി നാരായണനെ കേസിൽ പെടുത്തിയതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകിയതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണമായി സിബിഐ പറയുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് രേഖകളോ തെളിവോ ഇല്ലാതെയാണെന്നും സിബിഐ പറയുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്​ പിന്നാലെ നാ​ലാം പ്ര​തി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന സി​ബി മാ​ത്യൂ​സ്​ ജാമ്യാപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ന്​ വരെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ലഭിച്ചിരുന്നു. ഇതിനെതിരെയാണ്​ സി.ബി.ഐ സത്യവാങ്​മൂലം സമര്‍പ്പിച്ചിരിക്കുന്നത്​.

നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ അന്താരാഷ്​ട്ര തലത്തില്‍ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന്​ സത്യവാങ്​മൂലത്തില്‍ പറയുന്നു. പ്രതികള്‍ പോലീസില്‍ ഉന്നത സ്ഥാനത്തിരുന്നവരാണ്​. അതുകൊണ്ടു ഇവര്‍ക്ക്​ ജാമ്യം നല്‍കരുത്​. അവര്‍ക്ക്​ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും​ സത്യവാങ്​മൂലത്തില്‍ പറയുന്നു.

Related News