കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

  • 08/07/2021

ഡല്‍ഹി: കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം. വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (ജഉഞഉ) ഗ്രാന്റിന്റെ നാലാം ഗഡുവാണ് കേരളത്തിന് അനുവദിച്ച 1657.58 കോടി രൂപ . അതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപ് ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്റ് കിട്ടിയ സംസ്ഥാനമായി കേരളം മാറി.

നാലാംഗഡുവായി 17 സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ആകെ 39,484 കോടി രൂപ അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് പിഡിആര്‍ഡി ഗ്രാന്റായി നല്‍കി.

സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 202122 സാമ്ബത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ജഉഞഉ ഗ്രാന്റ് ഇനത്തില്‍ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

Related News