സംസ്ഥാനത്ത് അതിശക്തമായ മഴ; എറണാകുളത്ത് കനത്ത നാശനഷ്ടം

  • 13/07/2021



കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനത്തു. മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 

കേരള തീരത്ത് കാറ്റിന്റെ വേഗം 65 കി മി വരെയാകാന് സാധ്യതയുള്ളതിനാല് ശക്തമായ കടല്‍ക്ഷോഭമുണ്ടായേക്കും. മത്സ്യത്തൊഴിലാളികള്‍ 16-ാം തീയതി വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ പലതും കടപുഴകി വീണു.

കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു.

Related News