പട്ടികജാതി വകുപ്പിലെ അഴിമതി:തനിക്ക് വധഭീഷണിയെന്ന് മന്ത്രി

  • 13/07/2021

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വെളിപ്പെടുത്തി.

ലാൻഫോണിലാണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പട്ടിക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. വകുപ്പിലെ അഴിമതി സംബന്ധിച്ച മാർച്ചിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച വിവാദം ഇപ്പോഴാണ് ചർച്ചയായത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.

വിഷയത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് ഭീഷണിവെളിപ്പെടുത്തിയ ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് യാതൊരു പരിഗണനയും ഉണ്ടാകില്ല. കൈയിട്ട് വാരുന്ന മാനസികാവസ്ഥയുള്ളവരെ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News