സ്ത്രീകൾക്ക് എതിരായ അതിക്രമം; ഗവർണർ നാളെ ഉപവസിക്കും

  • 13/07/2021

തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവസിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിൽ ഗവർണർ പങ്കെടുക്കും.
 
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കികൊണ്ട് തുടർന്നുള്ള ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.

Related News