വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി

  • 13/07/2021


പ്രധാനമന്ത്രി കേരളത്തിലെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കേരളത്തില്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് ചോദിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാരണസി- കൊല്‍ക്കത്ത ജലപാത ജലഗതാഗതത്തിന് ഉദാഹരണമായി മോദി ചൂണ്ടികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ പടത്തി പൂര്‍ത്തിയായകാര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്നും കഴിഞ്ഞതവണ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നതായും പിണറായി വിജയന്‍ പറഞ്ഞു. ഇത് പൂര്‍ത്തിയാക്കിയതില്‍ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്‌തെന്ന് മുഖൈമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്ത് സഹായവും കേരളത്തിന്റെ വികസനത്തിനായി നല്‍കാമെന്നും വികസനകാര്യങ്ങളില്‍ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചു0 അദ്ദേഹം പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Related News