ഓണക്കാല ഇളവുകള്‍ക്ക് പിന്നാലെ വരുംദിസങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യത

  • 23/08/2021


ഓണക്കാല ഇളവുകള്‍ക്ക് പിന്നാലെ വരുംദിസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 40000 കടന്നേക്കുമെന്നാണ് സൂചന. സാഹചര്യം നേരിടുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച കൊവിഡ് അവലോകന യോഗം ചേരും. 

ഓണത്തിന് നല്‍കിയ ഇളവുകളുടെ ഫലം രണ്ടാഴ്ച്ചക്ക് ശേഷം രോഗ ബാധിതരുടെ എണ്ണത്തില്‍ പ്രതിഫലിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ പ്രതിദിന രോഗ ബാധ 40000 കടന്നേക്കും. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വര്‍ധിക്കുന്ന സാഹചര്യവും ഇക്കാലയളവില്‍ ഉണ്ടാകും.

നിലവില്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെയാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് കാണുന്നത്. ഇന്നലെ 63,406 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. അതേസമയം, ആശങ്കപ്പെടുത്ത വിധത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതിദിനം ഉയരുന്നത്. നിലവില്‍ രോഗ ബാധിതര്‍ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ 78.3 ശതമാനം കിടക്കകളാണ് ഉപയോഗത്തിലുള്ളത്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണ കടുപ്പിക്കാനുള്ള തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായേക്കും. മൈക്രോ കണ്ടെയ്‌മെന്റ് സോണ് തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയേക്കാനാണ് സാധ്യത.

Related News