കേരള കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത; അതീവജാഗ്രതാ നിര്‍ദേശം

  • 26/08/2021

തിരുവനന്തപുരം: കേരള കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിനടുത്തായി വെള്ളിയാഴ്ച ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനെ തുടര്‍ന്ന് അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വ്യാഴാഴ്ച കേരളത്തില്‍ കൊല്ലം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒമ്ബത് ജില്ലയില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. കോട്ടം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച 14 ജില്ലകളിലും യെലോ അലേര്‍ട് മുന്നറിയിപ്പുണ്ട്.

26-08-2021 മുതല്‍ 28-08-2021 വരെ: ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26-08-2021 മുതല്‍ 30-08-2021 വരെ: തെക്ക് പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

29-08-2021 മുതല്‍ 30-08-2021 വരെ: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Related News