വി​സ്‌​മ​യ കേ​സ്‌: ആ​ളൂ​രി​നെ വേ​ണ്ടെ​ന്ന്‌ കി​ര​ണ്‍​കു​മാ​ര്‍, കേ​സില്‍ നിന്ന് പിന്മാ​റില്ലെ​ന്ന്‌ ആ​ളൂ​ര്‍

  • 28/08/2021



കൊ​ല്ലം: ബി.​എ.​എം.​എ​സ്‌ വി​ദ്യാ​ര്‍​ഥി​നി വി​സ്‌​മ​യുടെ ആത്മഹത്യാ​ കേസില്‍ പ്രതി​ കി​ര​ണ്‍​കു​മാ​റിന്റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്​ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയര്‍ ഇന്നലത്തെ കോടതി നടപടികളില്‍ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. തു​ട​ര്‍​ന്ന്​ കൊ​ല്ലം സെ​ഷ​ന്‍​സ്‌ കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മാ​റ്റി​ വച്ചു.

പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​താ​പ​ച​ന്ദ്ര​ന്‍ ഹാ​ജ​രാ​കു​ക​യും ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക സ്ഥാ​ന​ത്തു​നി​ന്ന്​ പ്ര​തി ഒ​ഴി​വാ​ക്കി​യ​താ​യി കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. കേസ് നിലവില്‍ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാന്‍ അനുവാദം തേടി അപേക്ഷിച്ചത്. അഡ്വ. സി. പ്രതാപചന്ദ്രന്‍ പിള്ള, അഡ്വ. ഷൈന്‍ എസ് പട്ടംതുരുത്ത് എന്നിവരെ പകരം നിയോഗിക്കാനും കോടതി അനുവദിച്ചു. ഇതനുസരിച്ചു മജിസ്ട്രേട്ട് കോടതിയിലേക്കും കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരണ്‍കുമാറില്‍ നിന്ന് ഒപ്പിട്ടു സമര്‍പ്പിക്കുകയും ചെയ്തു.

ഇതേസമയം അഡ്വ. ആളൂരിന്റെ ജൂനിയറും ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ പങ്കെടുത്തു. പ്ര​തി വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​ലും താ​ന്‍ പി​ന്മാ​റി​ല്ലെ​ന്ന്‌ ആ​ളൂ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്ന്‌ ജി​ല്ല സെ​ഷ​ന്‍​സ്‌ ജ​ഡ്‌​ജി ജ​യ​കു​മാ​ര്‍ ജാ​മ്യാ​പേ​ക്ഷ 31ന്‌ ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ലഭ്യമായ രേഖകള്‍ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്.

Related News