തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്കാരമില്ല. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. കുടുംബപ്രേക്ഷകർ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി വ്യക്തമാക്കി.
ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എൻട്രികളും അവാർഡിന് പരിഗണിക്കാൻ പോലും നിലവാരമില്ലായിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരങ്ങളില്ല
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?