കേന്ദ്രനയങ്ങൾ: കേരളത്തിന്റെ വരുമാനത്തിൽ 32,000 കോടി കുറയും -ധനമന്ത്രി

  • 03/09/2021



തിരുവനന്തപുരം: കേന്ദ്രനയങ്ങൾ തുടർന്നാൽ 2023-ൽ കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാവുമെന്നതിനെക്കുറിച്ച് ഗൗരവകരമായ ചർച്ച നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം മീറ്റ് ദ പ്രസിൽ പറഞ്ഞു.

ജി.എസ്.ടി. നഷ്ടപരിഹാരമായി വർഷം ഏകദേശം 13,000 കോടിരൂപയാണ് കേന്ദ്രം നൽകുന്നത്. അടുത്ത വർഷം ജൂലായിയോടെ ഇതു നിലയ്ക്കും. ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം ലഭിക്കുന്ന റവന്യൂക്കമ്മി നികത്താനുള്ള സഹായധനം ഇപ്പോൾ ലഭിക്കുന്ന 19,000 കോടിയിൽനിന്ന് 4000 കോടി രൂപയായി കുറയും. 15,000 കോടിയുടെ കുറവ്. കേന്ദ്രസർക്കാരിന്റെ നികുതി വിഹിതത്തിൽനിന്ന് 2019-20ൽ കിട്ടിയത് 17,084 കോടിരൂപയാണ്. 15-ാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം ഇത് 12,812 കോടിരൂപയാവും. മാനദണ്ഡങ്ങൾ പുതുക്കിയാണ് കേരളത്തിന് സഹായം കുറച്ചത്. ഈ മൂന്നിനങ്ങളിലെ കുറവ് കണക്കാക്കുമ്പോഴാണ് 32,000 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നത്.

Related News