കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​കം; പ്ല​സ് വ​ണ്‍ പ​രീ​ക്ഷയ്ക്ക് സു​പ്രീംകോ​ട​തിയുടെ സ്റ്റേ

  • 03/09/2021


ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സ്റ്റേ. ​

കേ​ര​ള​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​ക​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. 

അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ റ​സൂ​ല്‍ ഷാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് പ​രീ​ക്ഷ സ്റ്റേ ​ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച​ല്ല സ​ര്‍​ക്കാ​ര്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്തി​യി​ല്ലെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. 

എ​ന്നാ​ല്‍ പ്ല​സ്ടു, എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത് സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ഏ​പ്രി​ല്‍‌ മാ​സ​ത്തി​ലെ സാ​ഹ​ച​ര്യ​മാ​ണോ ഇ​പ്പോ​ഴു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കേ​സ് വീ​ണ്ടും 13 ന് ​പ​രി​ഗ​ണി​ക്കും.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫ്‌​ലൈ​ന്‍ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും അ​തി​നാ​ല്‍ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ളി​ല്‍ അ​മ്പത് ശ​ത​മാ​ന​ത്തി​ല്‍ അധികം കേ​ര​ള​ത്തി​ലാ​ണ്. 
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര​ല്ല. മോ​ഡ​ല്‍ പ​രീ​ക്ഷ ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് ന​ട​ത്തി​യ​ത്. ഇ​നി ര​ണ്ടാ​മ​ത് ഒ​രു പ​രീ​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

നേ​ര​ത്തെ ഒ​രു​പ​റ്റം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തേ ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി ത​ള്ളി​യ​ത്.

Related News