കെ.സി. വേണുഗോപാലിനെതിരെ പരാതി നൽകാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍

  • 04/09/2021

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുകയെന്നാണ് അറിയുന്നത്.

അതേസമയം ശിവദാസന്‍ നായര്‍ക്ക് പിന്നാലെ കെ.പി.സി.സി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാണ് അനില്‍ കുമാര്‍ ആവശ്യപ്പെട്ടത്. അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ഡി.സി.സി പട്ടിക പുറത്തുവന്നതിന് തൊട്ടുമുന്‍പാണ് പട്ടികയ്‌ക്കെതിരെ അനില്‍ കുമാര്‍ ഗുരുതരമായ വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Related News