കെ.എസ്.ആർ.സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാം: ഗതാഗതമന്ത്രി

  • 04/09/2021

തിരുവനന്തപുരം: കെ.എസ്.ആർ.സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.സി കോംപ്ലക്സുകളിൽ കടമുറികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകുന്നതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആർ.സി ജീവനക്കാർ ദുരുപയോഗം ചെയ്താൽ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാൽ പലയിടത്തും തടസ്സങ്ങൾ ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉൾപ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകൾ കൂട്ടംകൂടി നിൽക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് കെഎസ്ആർടിസി കോംപ്ലക്സുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന നിർദേശം കെഎസ്ആർടിസി മുന്നോട്ടുവെച്ചത്. കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

Related News