നിപ ആശങ്കയൊഴിയുന്നു; പരിശോധനയ്ക്കയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ്

  • 12/09/2021



കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കോഴിക്കോട് നിന്ന് പരിശോധനയ്ക്ക് അയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകളുടെ എണ്ണം 123 ആയി. കഴിഞ്ഞ ദിവസം 20 സാംപിളുകള്‍ നെഗറ്റീവായിരുന്നു.

അതേസമയം, ഹൈ റിസ്‌കിലുള്ളവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. ആശുപത്രിയില്‍ കഴിയുന്ന ആരുടേയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. നിരീക്ഷണം ശക്തമായി തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സാംപിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഭോപ്പാല്‍ ലാബില്‍ അയച്ചാണ് സാംപിളുകള്‍ പരിശോധിച്ചത്. ഒപ്പംതന്നെ പഴംതീനി വവ്വാലുകളില്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നടത്തിയ പരിശോധന കഴിഞ്ഞ ദിവസവും തുടര്‍ന്നു.

Related News