കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ല: ആന്റണി രാജു

  • 14/09/2021


തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്‌കോയ്ക്ക് ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബസ് സ്റ്റാന്റില്‍ മദ്യക്കട ആരംഭിക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്‌ആര്‍ടിസിക്ക് ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടക നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാരും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയില്ല.

Related News