സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന് സസ്‌പെന്‍ഷന്‍

  • 19/09/2021


കൊച്ചി:  സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കാരണത്താല്‍ മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് മാനേജ്‌മെന്റ് കടന്നത് .

ഇരയായ യുവ മാധ്യമ പ്രവര്‍ത്തക പ്രസ്തുതചാനലിന്റെ വനിതാ സെല്‍ വഴി മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്നോട്ടുള്ള നടപടിയില്‍ ഈ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉറച്ചു നിന്നാല്‍ കടുത്ത വേണുവിനെതിരെ നടപടിതന്നെ ഉണ്ടാകും.

കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്.

ഇതിനു മുന്‍പും സമാനമായി ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയര്‍ന്നിരുന്നു. ആ സമയം അദ്ദേഹത്തിന്‍്റെ ബന്ധു ഇടപെട്ട് ഈ പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു ചെയ്തത്.

ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോള്‍ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

Related News