വി.എം.സുധീരന്‍ രാജിവെച്ചു; സാധാരണ പ്രവര്‍ത്തകനായി തുടരും

  • 25/09/2021



തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ്​ നേതാവുമായ വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു. പ്രസിഡന്‍റ്​ കെ.സുധാകരന്​ സുധീരന്‍ രാജി​ക്കത്ത്​ കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബ​ന്ധപ്പെട്ടാണ്​ രാജിയെന്നാണ്​ സൂചന.

ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​സുധാകരനെ ഫോണില്‍ അറിയിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന്​ വി.എം.സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.

ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താന്‍ പറയുന്നതെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ ആവശ്യപ്പെടുന്നതെന്നും സുധീരന്‍ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ച സജീവമായിരി​െക്ക സംസ്ഥാനത്തി​െന്‍റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്​ച കേരളത്തിലെത്തുന്നുണ്ട്​. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച ചെയ്​തു. 

Related News