കെ -റെയിൽ പദ്ധതി; പരിസ്ഥിതി ആഘാത പഠനം നടത്തിയെന്ന് മുഖ്യമന്ത്രി

  • 04/10/2021



കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സമഗ്ര ആഘാത പഠനം നടത്തുമെന്നും പഠനത്തിനുള്ള ടെണ്ടർ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനം നടത്തുമെന്നും പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാത ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

Related News