കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്‌; പകുങ്കെടുക്കുന്നത് ആയിരത്തിലേറെ പ്രവർത്തകർ

  • 26/03/2023

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച്‌ കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്‌. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് കല്‍പ്പറ്റയില്‍ നടക്കുന്നത്.


വയനാട്ടില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പന്തം കൊളുത്തിയാണ് പ്രവ‍ത്തകരുടെ മാര്‍ച്ച്‌. എസ്കെഎംജെഎസ് സ്കൂളില്‍ നിന്ന് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് മാര്‍ച്ച്‌. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്നു. വരും ദിവസങ്ങളിലും വ്യാപക പ്രതിഷേധമായിരിക്കും സംസ്ഥാനത്തുടനീളം ഉണ്ടാവുക എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കല്‍പ്പിക്കല്‍ നരേന്ദ്രമോദി സംവിധാനം ചെയ്ത് സംഘപരിവാര്‍ തിരക്കഥയെഴുതി അദാനി നിര്‍മ്മിക്കുന്ന നാടകമാണെന്നെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ പറഞ്ഞു.

Related News