HomeGULFകുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ 4,255 മയക്കുമരുന്ന് ഗുളികകൾ പിടികൂടി.

കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ 4,255 മയക്കുമരുന്ന് ഗുളികകൾ പിടികൂടി.

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 7: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേയ്സിന്റെ ടെർമിനൽ 5-ൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4,255 ക്യാപ്റ്റഗൺ (Captagon) ഗുളികകൾ കടത്താൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി.സിറിയയിൽ നിന്ന് സ്വകാര്യ വിമാന സർവീസിൽ എത്തിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത ലഹരിമരുന്ന് ഗുളികകൾ കണ്ടെത്തിയത്.ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു പ്രകാരം, യാത്രക്കാരന്റെ ബാഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ വ്യക്തിപരമായ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന മൂന്ന് പെട്ടികളിലായി 4,255 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും, പിടിച്ചെടുത്ത ലഹരിമരുന്നിനൊപ്പം ഇയാളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കൈമാറുകയും ചെയ്തു.അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലെ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ലഹരിമരുന്ന് കടത്ത് തടയാനുള്ള നടപടികൾ തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!