HomeGULFകുവൈറ്റ് വ്യോമപാത സുരക്ഷിതം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് വ്യോമപാത സുരക്ഷിതം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൂസ്‌ലൈബ് ആണ് നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈറ്റ് സായുധ സേന അതീവ ജാഗ്രതയിലാണെന്നും മറ്റ് സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് വെല്ലുവിളിയെയും നേരിടാൻ കുവൈറ്റ് ഭരണകൂടം സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷാ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിലും നിരീക്ഷണങ്ങൾ ശക്തമായി തുടരുമെന്നും എല്ലാ സംവിധാനങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!