HomeGULFകടൽത്തീര സുരക്ഷ ശക്തമാക്കി കുവൈറ്റ്: ഉപപ്രധാനമന്ത്രി വിവിധ ദ്വീപുകളിൽ നേരിട്ടെത്തി നിരീക്ഷണം നടത്തി

കടൽത്തീര സുരക്ഷ ശക്തമാക്കി കുവൈറ്റ്: ഉപപ്രധാനമന്ത്രി വിവിധ ദ്വീപുകളിൽ നേരിട്ടെത്തി നിരീക്ഷണം നടത്തി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സമുദ്ര അതിർത്തി സുരക്ഷയും സജ്ജീകരണങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വിവിധ ദ്വീപുകളിലും മാരിടൈം സെന്ററുകളിലും സന്ദർശനം നടത്തി. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ (നേവി) ശൈഖ് മുബാറക് അലി അൽ യൂസഫ് അൽ സബാഹ് അദ്ദേഹത്തെ സ്വീകരിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി ഉമ്മുൽ മറാദിം ദ്വീപ് തുറമുഖത്തെത്തിയ അദ്ദേഹം കോസ്റ്റ് ഗാർഡ്, പോർട്ട്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റ്, കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനരീതികളും അദ്ദേഹം നേരിട്ട് പരിശോധിച്ചു.

തുടർന്ന് ഖാറൂഹ് ദ്വീപ് സന്ദർശിച്ച അദ്ദേഹം അവിടെ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥരുടെ സേവന-ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കൂടാതെ കുബ്ബാർ ദ്വീപിലെത്തിയ ആഭ്യന്തര മന്ത്രി അവിടുത്തെ സുരക്ഷാ സാഹചര്യങ്ങളും സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിലും കടലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!