HomeINDIAKeralaകാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍

കാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍

spot_img

കാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍. ഷമീര്‍ ഖാലിദ് എന്നയാള്‍ക്കാണ് പിഴ നോട്ടീസ് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്ന് ഷമീര്‍ ഖാലിദ് പറയുന്നു. ഫൈന്‍ അടക്കാന്‍ തയ്യാറാണ്. പക്ഷേ തുക കുറച്ചു നല്‍കണമെന്ന് ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നും എംവിഡി വ്യക്തമാക്കി.

മോഡിഫിക്കേഷനിൽ വമ്പൻ ഇളവുകൾ പ്രതീക്ഷിച്ചവർക്ക് വൻ നിരാശയായിരുന്നു ഫലം. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം വാഹനങ്ങളിൽ എന്തെല്ലാം മോഡിഫിക്കേഷൻ ആകാമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോർട്ട് വാഹനപ്രേമികളുടെ നിരാശ കൂട്ടി. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാമെന്നതടക്കമായിരുന്നു മോഡിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരുന്നത്.

മാത്രമല്ല നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കുകയും ചെയ്തു. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!