HomeCommunityശിശുദിന ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ശിശുദിന ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

spot_img

ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നവംബർ 13ന് സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.അബ്ബാസിയയിലെ Royal Bake Restaurant-ൽ നടന്ന ഗാന്ധിജയന്തി ആഘോഷ പരിപാടിയിൽ വെച്ചാണ് പോസ്റ്റർ പ്രകാശനം നടത്തിയത്. ഒ.ഐ.സി.സി. കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് പിള്ള സാർ, ജനറൽ സെക്രട്ടറി നിസാം, സെക്രട്ടറി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ നാഷണൽ കമ്മിറ്റി മുൻ പ്രസിഡന്റ്, ഗ്ലോബൽ കമ്മിറ്റി അംഗം ശ്രീ. വർഗീസ് പുതുക്കുളങ്ങരയ്ക്ക് പോസ്റ്റർ കൈമാറിയാണ് പ്രകാശനം നടത്തിയത്.

ചടങ്ങിൽ ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് റോയ് ഏബ്രഹാം, ജനറൽ സെക്രട്ടറി അൽഅമീൻ മീരാസാഹിബ് , ട്രഷറർ ദിലീഷ് ജഗന്നാഥ്, വൈസ് പ്രസിഡന്റുമാരായ മാത്യു യോഹന്നാൻ സെക്രട്ടറിമാരായ ബോണി സാം മാത്യു, ഷംനാസ്, സതീഷ്, ടിജോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്രഹാം പൊന്നച്ചൻ , രാജു ഗീ വർഗീസ് എന്നിവർ പങ്കെടുത്തു.ശിശുദിന ചിത്രരചനാ മത്സരത്തിന്റെ കൺവീനറായി ബോണി സാം മാത്യു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

നവംബർ 13ന് ഫർവാനിയയിലെ Medex Medical Centre Hall-ൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് മത്സരം നടക്കുന്നത്.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശിശുദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!