HomeGULFസമൂഹത്തിന്റെ കരുതൽ; ബേബി മിയയുടെ ചികിത്സയ്ക്കായി ആവശ്യമായ ₹16.5 കോടി സമാഹരിച്ചു

സമൂഹത്തിന്റെ കരുതൽ; ബേബി മിയയുടെ ചികിത്സയ്ക്കായി ആവശ്യമായ ₹16.5 കോടി സമാഹരിച്ചു

spot_img

കുവൈറ്റ് : അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA Type-1) ബാധിച്ച ആറുമാസം പ്രായമുള്ള ബേബി മിയയുടെ ചികിത്സയ്ക്കായി ആവശ്യമായ ₹16.5 കോടി സമാഹരിച്ചു. കുവൈത്തിൽ ജോലി ചെയ്യുന്ന ജിനു ജോർജ്–നിമ്മി ജോഷി ദമ്പതികളുടെ 7 മാസം പ്രായമുള്ള മകളാണ് മിയ മരിയ,

കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രവാസികൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സുമനസ്സുകൾ, സാമൂഹിക സംഘടനകൾ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് ആളുകളുടെ പിന്തുണയോടെയാണ് ഈ വൻതുക സമാഹരിക്കാനായത്.

പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന്റെയും പ്രവാസി സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പിന്തുണ ഈ ദൗത്യത്തിന് വലിയ കരുത്തായി. സോഷ്യൽ മീഡിയയിലൂടെയും വിവിധ ഫണ്ട് ശേഖരണ പരിപാടികളിലൂടെയും ജനങ്ങൾ ഒന്നിച്ചുനിന്നതോടെയാണ് ചികിത്സയ്ക്കാവശ്യമായ തുക പൂർണ്ണമായി ലഭിച്ചത്.

ക്യാമ്പയിൻ സംഘാടകർ എല്ലാ ദാതാക്കൾക്കും നന്ദി രേഖപ്പെടുത്തി. “ഓരോ രൂപയും ഓരോ പങ്കുവെപ്പും മിയയുടെ ജീവിതത്തിലേക്കുള്ള പ്രതീക്ഷയായി മാറി” എന്ന് അവർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!