HomeGULFകുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് സബ്സിഡി ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു

കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് സബ്സിഡി ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 12: കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് വൻതോതിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന റേഷൻ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തകർത്തു.ഈജിപ്തിലേക്ക് പോകാനിരുന്ന നിരവധി ട്രക്കുകളിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സുലൈബിയ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ചില ട്രക്കുകളിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ വിവിധയിനം ഭക്ഷ്യവസ്തുക്കൾ വൻതോതിൽ കണ്ടെത്തി. തുടർന്ന് സാധനങ്ങൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർ അന്വേഷണത്തിനായി പ്രതികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

നിയന്ത്രിത സാധനങ്ങളുടെ അനധികൃത കടത്ത് തടയുന്നതിനും രാജ്യത്തിന്റെ വിഭവങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിനുമായി പരിശോധനകൾ ശക്തമായി തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!