കുവൈത്ത്സിറ്റി: കുവൈറ്റിൽ നിന്ന് ഈജിപ്തിലേക്ക് ട്രക്കുകളിൽ ഒളിപ്പിച്ച് വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം സുലൈബിയ, വെജിറ്റബിൾ മാർക്കറ്റ് കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞു.പതിവ് പരിശോധനയ്ക്കിടെയാണ് നിലവിലുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ട് ട്രക്കുകൾക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും കസ്റ്റംസ് സംഘം കണ്ടെത്തിയത്.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും കേസ് തുടരന്വേഷണത്തിനായി ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് കൈമാറുകയും ചെയ്തു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി എല്ലാ കസ്റ്റംസ് പോർട്ടുകളിലും പരിശോധന കർശനമാക്കുമെന്നും കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.



