കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനും യോഗ്യമല്ലാത്ത 54 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു.
പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.പരിശോധനയിൽ നാല് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും പിടിച്ചെടുത്ത 54 കിലോ ഇറച്ചി നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



