HomeGULFഫർവാനിയ ആശുപത്രിയിൽ അപൂർവ്വ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

ഫർവാനിയ ആശുപത്രിയിൽ അപൂർവ്വ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഫർവാനിയ ആശുപത്രിയിൽ വൻകുടുക്കിലെയും മലാശയത്തിലെയും കാൻസർ ബാധിതരായ നാല് രോഗികളിൽ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. പ്രാദേശിക, അന്തർദേശീയ മെഡിക്കൽ വിദഗ്ദ്ധർ പങ്കെടുത്ത രണ്ടുദിവസത്തെ പ്രത്യേക ശസ്ത്രക്രിയാ വർക്ക്‌ഷോപ്പിന്റെ ഭാഗമായാണ് ഈ സങ്കീർണ്ണമായ ഓപ്പറേഷനുകൾ നടന്നതെന്ന് സർജിക്കൽ കൺസൾട്ടന്റ് ഡോ. ഉബൈദ് അൽ ഹർബി അറിയിച്ചു.

മലാശയ കാൻസർ ശസ്ത്രക്രിയകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ശസ്ത്രക്രിയയിൽ സർജറി, അനസ്ത്യേഷ്യ, നഴ്‌സിംഗ്, ഇന്റൻസീവ് കെയർ വിഭാഗങ്ങളിലെ വിദഗ്ദ്ധരടങ്ങിയ സംയോജിത സംഘമാണ് പങ്കെടുത്തത്. ഓപ്പൺ ശസ്ത്രക്രിയകളെക്കാളും സാധാരണ എൻഡോസ്കോപ്പിയെക്കാളും കൃത്യത ഉറപ്പാക്കാൻ റോബോട്ടിക് രീതിക്ക് സാധിക്കും. ഇത് ശസ്ത്രക്രിയാ വിദഗ്ദ്ധന് മലാശയ ഭാഗത്തെ തകരാറുകൾ മൂന്ന് മാനങ്ങളിൽ വ്യക്തമായി കാണാനും അതിസൂക്ഷ്മമായി കാൻസർ ബാധിത കോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.

ചെലവ് കൂടുതലാണെങ്കിലും, ഇടുങ്ങിയ പെൽവിക് ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം സങ്കീർണ്ണ ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നാഡീവ്യൂഹങ്ങൾക്ക് ക്ഷതം സംഭവിക്കുന്നത് തടയുമെന്നും ഡോ. അൽ ഹർബി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന മൂത്രതടസ്സം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം വേഗത്തിൽ വീണ്ടെടുക്കാൻ ഈ അത്യാധുനിക ചികിത്സാരീതി സഹായിക്കും. കുവൈത്തിലെ ആരോഗ്യ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇത്തരം സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!