കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: കുവൈത്തിലെ അൽ അർദിയ ഹർഫിയ (Ardiya Industrial Area) പ്രദേശത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞതും ഉറവിടം വ്യക്തമല്ലാത്തതുമായ 40.660 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് ആറ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും വിതരണവും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എന്നിവയാണ് കണ്ടെത്തിയത്.ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



