HomeGULFഖൈതാനിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന: 11 സ്ഥാപനങ്ങൾക്കെതിരെ കേസ്; 55 കിലോ കേടായ ഭക്ഷണം...

ഖൈതാനിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന: 11 സ്ഥാപനങ്ങൾക്കെതിരെ കേസ്; 55 കിലോ കേടായ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഖൈത്താൻ ഏരിയയിലെ വിവിധ ഭക്ഷ്യവില്പന സ്ഥാപനങ്ങളിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന നടത്തി. ആരോഗ്യ മേഖലയിലെ കർശന മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ കേസെടുത്തു.

മനുഷ്യഉപയോഗത്തിന് അനുയോജ്യമല്ലാത്തതും പഴകിയതുമായ 55 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുക്കുകയും നിയമപരമായ നടപടികൾ പാലിച്ചുകൊണ്ട് അവ ഉടനടി നശിപ്പിക്കുകയും ചെയ്തു.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിബന്ധനകൾ കാറ്റിൽപ്പറത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!