HomeGULFകബ്‍ദിൽ പരിശോധന; ചട്ടലംഘനം നടത്തിയ പ്ലോട്ടുകൾക്കെതിരെ നടപടി

കബ്‍ദിൽ പരിശോധന; ചട്ടലംഘനം നടത്തിയ പ്ലോട്ടുകൾക്കെതിരെ നടപടി

spot_img

കുവൈറ്റ് സിറ്റി: കബ്‍ദ് മേഖലയിലെ ആട് വളർത്തൽ പ്ലോട്ടുകളിൽ ഉദ്യോഗസ്ഥർ വ്യാപകമായ പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ഡയറക്ടർ ജനറൽ എഞ്ചിനീയർ സേലം അൽ-ഹായ് നൽകിയ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. നിശ്ചിത ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന നിരവധി പ്ലോട്ടുകൾ പരിശോധനാ സംഘം കണ്ടെത്തി. പ്ലോട്ടുകൾ അനുവദിച്ചപ്പോൾ നൽകിയ നിബന്ധനകൾ ലംഘിച്ച ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അതോറിറ്റി തീരുമാനിച്ചു.നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി മുതൽ ഉണ്ടാവുകയെന്ന് അധികൃതർ വ്യക്തമാക്കി. കൃഷിഭൂമികളും പ്ലോട്ടുകളും കൈവശം വച്ചിട്ടുള്ളവർ അനുവദിക്കപ്പെട്ട കാര്യങ്ങൾക്കായി മാത്രമേ അവ ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പ്ലോട്ടുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കാർഷിക മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി നൽകുന്ന ഭൂമി മറ്റു ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!